Latest News

നികേഷ് കുമാറിനെതിരെ വ്യക്തിഹത്യ; രണ്ടുദിവസം കൊണ്ട് പ്രചരിപ്പിച്ചത് ആയിരക്കണക്കിന് നോട്ടീസുകള്‍

കണ്ണൂര്‍:[www.malabarflash.com] തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ അഴീക്കോട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ വ്യാപകമായ നോട്ടീസ് വിതരണം.

പലതരത്തിലുള്ള ആയിരക്കണക്കിന് നോട്ടീസുകളാണ് രണ്ടുദിവസത്തിനകം മണ്ഡലത്തില്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞദിവസം വളപട്ടണം പഞ്ചാത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും സമാന രീതിയിലുള്ള നോട്ടീസ് കെട്ടുകള്‍ പിടിച്ചെടുത്തിരുന്നു.

നികേഷ് കുമാറിന് മാഫിയകളുമായി ബന്ധമുണ്ടെന്നും മറ്റും ആരോപിക്കുന്ന നോട്ടീസുകളാണ് പ്രചരിപ്പിക്കുന്നത്. സരിത നായരുമായി ബന്ധമുണ്ടെന്നുകാട്ടിയും നോട്ടീസും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നുണ്ട്. വീടുവീടാന്തരം കയറിയുമറ്റുമാണ് നോട്ടീസ് വിതരണം.

സ്ഥാനാര്‍ഥിയെ വ്യക്തഹത്യ ചെയ്യുന്ന രീതിയിലുള്ള പ്രചരണം തെരഞ്ഞെടുപ്പില്‍ അനുവദനീയമല്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

കഴിഞ്ഞതവണ മണ്ഡലത്തില്‍ പരാജയപ്പെട്ട പ്രകാശന്‍ മാസ്റ്റര്‍ക്കെതിരെയും ഇത്തരത്തിലുള്ള പ്രചരണം ഉണ്ടായിരുന്നു. അതേ രീതിയില്‍ ജയിക്കാമെന്ന് കരുതിയാണ് കെ എം ഷാജി വീണ്ടും പോസ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.