Latest News

ബി.എസ്.എന്‍.എല്‍ ജീവനക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊല്ലം:[www.malabarflash.com] ബി.എസ്.എന്‍.എല്‍ ജീവനക്കാരനെ ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ തിരുമുല്ലവാരം ബി.എസ്.എന്‍.എല്‍ ഓഫീസിലെ െ്രെഡവര്‍ ഗോപി (58) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവം. ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ട് അയല്‍ക്കാര്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കട്ടിലും വീട്ടുപകരണങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്. കൊല്ലം വെസ്റ്റ് പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി.

മകളുടെ പ്രസവ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഗോപിയുടെ ഭാര്യ കുമാരിയും മക്കളും അല്‍പം അകലെയുള്ള വേറൊരു വീട്ടിലായിരുന്നു താമസം. പരസഹായം കൂടാതെ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു ഗോപി. സിഗരറ്റ് കത്തിക്കാനുള്ള ശ്രമത്തിനിടെ പുതപ്പിന് തീ പിടിച്ചതാകാമെന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.
മക്കള്‍: സുനിത, അനിത, അനീഷ്. മരുമക്കള്‍: വിശ്വംഭരന്‍, അജയന്‍, നീതു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.