Latest News

പരിശീലനത്തിനിടെ ഇടിമിന്നലേറ്റ് ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ താരം മരിച്ചു

മെല്‍ബണ്‍:[www.malabarflash.com] ഓസ്‌ട്രേലിയക്കാരനായ ഫുട്‌ബോള്‍ താരം സ്റ്റീഫന്‍ പെട്രോവസ്‌കി പരിശീലനത്തിനിടയില്‍ ഇടിമിന്നലേറ്റ് മരിച്ചു. ഗോള്‍പോസ്റ്റിനടുത്ത് നില്‍ക്കെയാണ് പതിനെട്ടുകാരനായ സ്റ്റീഫന് ഇടിമിന്നലേറ്റത്. മൂന്നാഴ്ച്ചയായി ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്നു സ്റ്റീഫന്‍. ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെലേഗ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍കീപ്പറായ സ്റ്റീഫന്‍ ടീമംഗങ്ങളോടൊപ്പം മലേഷ്യയില്‍ പരിശീലനം നടത്തുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ കമ്മ്യൂണിറ്റിയുടെ പ്രതിനിധീകരിച്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഓസ്‌ട്രേലിയ സ്റ്റീഫന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനമറിയിച്ചു. സ്റ്റീഫനോടൊപ്പം മറ്റൊരു കളിക്കാരനും ഇടിമിന്നലേറ്റിരുന്നു. അയാള്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.

ഇടിമിന്നലേറ്റ് ഇതിന് മുന്‍പും ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചിട്ടുണ്ട്. 1998ല്‍ കോംഗോയില്‍ നടന്ന മത്സരത്തിനിടെ ഒരു ടീമിലെ 11 അംഗങ്ങളും ഇടിമിന്നലേറ്റ് മരിച്ചു. അന്ന് മുപ്പതോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. 1964ല്‍ സ്‌കോട്ടിഷ് ഫുട്‌ബോള്‍ താരമായിരുന്ന ജോണ്‍ വൈറ്റ് ഇടിമിന്നലേറ്റ് മരിച്ചിരുന്നു.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.