Latest News

കോട്ടച്ചേരി മേല്‍പ്പാലത്തിനുള്ള സ്ഥലം തിട്ടപ്പെടുത്തി തുടങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി തിട്ടപ്പെടുത്തി തുടങ്ങി. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

വെളളിയാഴ് ഉച്ചയ്ക്ക് വാലുവേഷന്‍ അസിസ്റ്റന്റ് മായ, ചെയിന്‍മാന്‍ ശ്രീധരന്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീര്‍ണ്ണം ചിട്ടപ്പെടുത്തിയിരുന്നത്. കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ സംസ്ഥാന റവന്യൂവകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ജീവന്‍ വച്ചത്. 

കോട്ടച്ചേരി മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ. ഹമീദ്ഹാജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.