കോഴിക്കോട്:[www.malabarflash.com] പ്രണയത്തില്‍ നിന്നു പിന്‍മാറിയ കാമുകന്റെ ബൈക്ക് കത്തിക്കാന്‍ കാമുകിയായ 17കാരി ക്വട്ടേഷന്‍ നല്‍കി. ബൈക്ക് കത്തിച്ച കേസില്‍ പുതിയാപ്പ സ്വദേശികളായ മൂന്നു പേര്‍ പിടിയില്‍. കുഞ്ഞിലന്റകത്ത് വീട്ടില്‍ അരുണ്‍ (19), എടക്കലകത്ത് വീട്ടില്‍ വിഷ്ണുപ്രസാദ് (22), ഫിഷര്‍മന്‍ കോളനിയില്‍ സുജിത് (21) എന്നിവരെയാണ് നല്ലളം പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയാണ് ഒന്നാം പ്രതി.
കേസിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്ലസ്ടു വിദ്യാര്‍ഥിനിയും അയല്‍വാസിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്നു യുവാവു പെണ്‍കുട്ടിക്ക് വാക്കു നല്‍കിയിരുന്നത്രേ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

യുവാവിനു മറ്റൊരു വിവാഹം ഉറപ്പിച്ചെന്നറിഞ്ഞ പെണ്‍കുട്ടി തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. വിവാഹം കഴിക്കാന്‍ തയാറല്ലെന്നു യുവാവ് അറിയിച്ചതിനെ തുടര്‍ന്നാണ് പതിനേഴുകാരിയുടെ പ്രതികാരം തുടങ്ങുന്നത്. പിന്നീട് നിരന്തരം ഫോണ്‍ ഭീഷണികളും മെസേജുകളും യുവാവിന്റെ ഫോണിലേക്ക് അയച്ചു. കൂടാതെ യുവാവുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടു. അതോടെ ആ കല്യാണം മുടങ്ങി. കൂട്ടുകാരിയുടെ കാമുകനെ കൂട്ടുപിടിച്ച് നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തിനു ആറായിരം രൂപയ്ക്ക് ക്വട്ടേഷനും നല്‍കി. അഡ്വാന്‍സായി 1000 രൂപ കൊടുത്തു.
ക്വട്ടേഷന്‍ ഏറ്റെടുത്ത സംഘം കാമുകന്റെ വീട്ടിലെത്തി ബൈക്ക് പുറത്തേക്ക് കൊണ്ടുപോയി തീയിട്ടു നശിപ്പിച്ചു. ശേഷം കാമുകന്റെ ഫോണിലേക്ക് ഗുഡ്‌ബൈ എന്ന മെസേജും അയച്ചു. ബൈക്ക് കത്തിച്ച ശേഷം പുലര്‍ച്ചെ രണ്ടരയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ജനല്‍ വഴി ബാക്കി 5000 രൂപ എറിഞ്ഞു കൊടുത്തു.
കാമുകനായ യുവാവിന്റെ പരാതിയില്‍ നല്ലളം പോലീസ് അന്വേഷണം ആരംഭിച്ചു. തുടക്കത്തില്‍ തന്നെ യുവാവ് പെണ്‍കുട്ടിയെ കുറിച്ച് പോലീസിനു സൂചന നല്‍കി. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മെസേജ് വന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘം പിടിയിലാകുന്നത്. ഇവര്‍ക്ക് നഗരത്തിലെ സ്‌റ്റേഷനുകളിലായി ഒട്ടേറെ കേസുകളുണ്ട്.
പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് ബൈക്ക് കത്തിച്ചതെന്ന് അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. നല്ലളം എസ്‌ഐ റിയാസ് ചാക്കിരി, എസ്‌ഐ എന്‍. മുരളി, സീനിയര്‍ സിപിഒ പി. സുധര്‍മന്‍, സിപിഒ സി. രഞ്ജിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments:
Post a Comment