ന്യൂഡല്‍ഹി: [www.malabarflash.com] ഒളിച്ചോടാന്‍ ശ്രമിച്ചെന്നാരോപിച്ച് കമിതാക്കളെ ജനക്കൂട്ടം നഗ്നരാക്കി തെരുവിലൂടെ നടത്തുകയും രണ്ട് ദിവസം തെരുവില്‍ കെട്ടിയിടുകയും ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം.
ഭര്‍തൃമതിയായ യുവതിയെയും കാമുകനെയുമാണ് യുവതിയുടെ ഭര്‍ത്താവ് ഭന്‍വര്‍ലാല്‍ മീണയുടെ നേതൃത്വത്തില്‍ ജനക്കൂട്ടം മര്‍ദിച്ചത്. ഇവരുടെ ചിത്രം പകര്‍ത്തുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യുവാവിന്റെ ബന്ധുക്കള്‍ 80,000 രൂപ നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ ജനക്കൂട്ടം ബുധനാഴ്ച മോചിപ്പിച്ചു. സംഭവം വാര്‍ത്തയായതോടെ പൊലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്. 30 പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് 13 പേരെ ഇതിനകം അറസ്റ്റു ചെയ്തിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment