Latest News

മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനി പോലീസുകാരെ ആക്രമിച്ചു; വീഡിയോ സോഷ്യല്‍ മീഡിയയില്‍


മുംബൈ: [www.malabarflash.com] മദ്യലഹരിയില്‍ പോലീസ് സ്റ്റേഷനുള്ളില്‍ കയറി ബഹളമുണ്ടാക്കുകയും സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്ത പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍. മദ്യപിച്ച് കൂട്ടുകാര്‍ക്കൊപ്പമെത്തിയ പെണ്‍കുട്ടി സ്റ്റേഷനിലുള്ളിലെ കംപ്യൂട്ടറുകള്‍ എടുത്തെറിയുകയും പോലീസുകാരെ ഉപദ്രവിക്കുകയും ചെയ്തു.
മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നടപ്പാതയിലൂടെ കാറോടിച്ചതിനെ തുടര്‍ന്നാണ് 21 വയസുള്ള ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് സ്റ്റേഷനിലെത്തിയതോടെ യുവതി അക്രമാസക്തയായി. പോലീസിനെ ചീത്തവിളിക്കാനും അവരെ ഉപദ്രവിക്കാനും തുടങ്ങി. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന്റെ ഫോണ്‍ പിടിച്ചുവാങ്ങി തറയില്‍ എറിഞ്ഞുടച്ചു. പിടിച്ചുമാറ്റാന്‍ ചെന്ന വനിതാ പോലീസുകാരേയും പെണ്‍കുട്ടി വെറുതെ വിട്ടില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരേയും യുവതി തള്ളിമാറ്റി.
ആ മാസം 16-നായിരുന്നു സംഭവം നടന്നത്. യുവതിക്കും കൂട്ടുകാര്‍ക്കുമെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി കേസുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. കോടതിയിയില്‍ ഹാജരാക്കിയ യുവതിയേും സുഹൃത്തുക്കളേയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

Keywords: National, Police, Student, Video, Mumbai, Liquor, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.