Latest News

ജമ്മുകശ്​മീരിൽ ഭീകരാക്രമണം; എട്ട്​ സൈനികർ കൊല്ലപ്പെട്ടു


ശ്രീനഗര്‍: [www.malabarflash.com] ജമ്മുകശ്മീരിലെ പാംപോറില്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട്​ സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇരുപത് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ​രണ്ട്​ ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്​. വൈകീട്ട്പുൽവാമ ജില്ലയിലെ പാംപോറിലായിരുന്നു ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
വ്യാഴാഴ്​ച്ച ദോബ്​വാൻ വനമേഖലയിലും ദ്രഗ്​മുല്ലയിലും നടന്ന വെടിവെപിൽ​ ആറു ഭീകരരെ സൈന്യം വധിച്ചിരുന്നു. അതിന്​ പിന്നാല ഒരു ഭീകരനെ ഇന്നലെ രാവില കുപ്​വാരയിൽ വെച്ചും വധിച്ചു. ഇതിന് ​മറുപടിയായാണ്​​ ഇന്ന്​ സി.ആർ.പി.എഫ്​ ​സംഘത്തിനു നേരെ ആക്രമണമുണ്ടായത്​. അതേസമയം സൈനികരും ഭീകരരും തമ്മിലുള്ള വെടിവപ്പ്​ പ്രദേശത്ത്​ പരിഭ്രാന്തി സൃഷ്​ടിച്ചിട്ടുണ്ട്​.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.