കാഞ്ഞങ്ങാട്: [www.malabarflash.com] ബ്ലേഡുകാരുടെ ശല്യത്തില്‍ നിന്നു രക്ഷപ്പെടാന്‍ മെനഞ്ഞ കള്ളക്കഥ പൊളിഞ്ഞു. ഇതോടെ വാദിയെ പ്രതിയാക്കി കേസെടുക്കാനൊരുങ്ങുകയാണ് ചിറ്റാരിക്കാല്‍ പൊലീസ്. ചെറുപുഴ ടൗണിലെ വസ്‌ത്ര-വെള്ളി ആഭരണ വ്യാപാരിയായ തയ്യേനിയിലെ ടോമി തോമസി(52)നെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് നടപടിക്കൊരുങ്ങുന്നത്.
കടയടച്ച് വീട്ടിലേയ്‌ക്കു പോകുന്നതിനിടയില്‍ കണ്ണില്‍ മുളകുപൊടി വിതറി അക്രമികള്‍ കൈയില്‍ ഉണ്ടായിരുന്ന 87,000 രൂപ തട്ടിയെടുത്തുവെന്നാണ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി വിശദമായി വീണ്ടും എടുത്തപ്പോഴാണ് പരാതി വ്യാജമാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.
ബ്ലേഡുകാരില്‍ നിന്നു രക്ഷപ്പെടാനാണ് ടോമി തോമസ് കെട്ടുകഥ മെനഞ്ഞതെന്നു പൊലീസ് പറഞ്ഞു. തട്ടിയെടുത്തുവെന്നു പറയുന്ന പണം വീട്ടില്‍ നിന്നു കണ്ടെടുത്തതായി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment