രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാവനാൽക്കടവ്. ചങ്ങനാശേരി റൂട്ടിലൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. അപകട സ്ഥലത്തിന് ഏതാനും കിലോമീറ്റർ മുമ്പുതന്നെ ഡ്രൈവർ നെഞ്ചുവേദയനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു. കറുകച്ചാലിലെത്തിയപ്പോൾ ബസ് പാതയോരത്തേയ്ക്ക് ഒതുക്കി നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റ് ഇടിച്ച തകർത്ത് കടയിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നു. സ്കൂൾ. ഒാഫീസ് സമയമായതിനാൽ ബസിൽ നിറയെ യാത്രക്കാരുമുണ്ടായിരുന്നു. അപകടത്തിൽപെട്ട ബസിന്റെ ഗ്ലാസ് പൊട്ടി ദേഹത്തു വീണാണ് യാത്രക്കാർക്ക് പരുക്കേറ്റത്. ഇവരുടെ പരുക്ക് സാരമുളളതല്ല.
ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം ജോയി മരിച്ചു. കറുകച്ചാൽ ചേലക്കൊമ്പ് സ്വദേശിയാണ് മരിച്ച ജോയി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment