Latest News

കാമുകനൊപ്പം ഒളിച്ചോടുമെന്നു ഭയന്ന് 17 കാരിയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നു


ആദിലാബാദ്: [www.malabarflash.com] മകള്‍ അന്യജാതിക്കാരനായ കാമുകനൊപ്പം ഒളിച്ചോടുമൊയെന്നു ഭയന്ന് 17 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തെലുങ്കാനയിലെ ആദിലാബാദിലാണ് സംഭവം. അച്ഛനും അമ്മയും മുത്തശ്ശിയും ചേര്‍ന്നാണു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട നെരഡിഗൊണ്ട സ്വദേശികളായ ലക്ഷ്മണ്‍ ഭാര്യ ചന്ദ്രക്കല, അമ്മ പാഞ്ചവതി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അന്യജാതിക്കാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ ആവശ്യ പ്രകാരം യുവാവു വീട്ടില്‍ എത്തി പിതാവുമായി സംസാരിച്ചിരുന്നു.
എന്നാല്‍ വീട്ടില്‍ എത്തിയ യുവാവിനോടു പിതാവ് ദേഷ്യം പ്രകടിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. യുവാവു പോയതിനു ശേഷം ഇവര്‍ പെണ്‍കുട്ടിയൊടു ദേഷ്യത്തോടെ പെരുമാറിരുന്നു. ഈ സംഭവത്തെ തുടര്‍ന്നു പെണ്‍കുട്ടി കാമുകനൊടൊപ്പം ഇറങ്ങി പോകുമോ എന്ന് മാതാപിതാക്കള്‍ സംശയിച്ചിരുന്നു. തുടര്‍ന്നാണു കൊലപാതകം ആസുത്രണം ചെയ്തതെന്നു മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു. പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറിക്കിയായിരുന്നു കൊലപാതകം നടത്തിയത്. തെലുങ്കാനയില്‍ മുമ്പും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Keywords: National, National News, News, Murder, Obituary, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.