Latest News

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ജൂലൈ 28 ന്


കാസര്‍കോട് : [www.malabarflash.com] കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂലൈ 28 ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം 24 (വെളളിയാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും ജൂലൈ നാലിനാണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ജൂലൈ 11 ഉം നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന ജൂലൈ 12 നുമാണ്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ജൂലൈ 14. ആവശ്യമുളള പക്ഷം വോട്ടെടുപ്പ് ജൂലൈ 28 ന് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ അഞ്ച് മണി വരെ നടക്കും. 29 ന് രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണും. ഉദുമ ഗ്രാമ പഞ്ചായത്തിലെ ഒന്നു മുതല്‍ 21 വരെ വാര്‍ഡുകളും ചെമ്മനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, 19 മുതല്‍ 23 വാര്‍ഡുകള്‍, പള്ളിക്കര പഞ്ചായത്തിലെ ഒന്ന്, രണ്ട്, 16 മുതല്‍ 22 വരെ വാര്‍ഡുകള്‍ ആണ് ഉദുമ ഡിവിഷനില്‍ ഉള്‍പ്പെടുന്നത്.

Keywords: District Panchayath Udma Division by election on July 28th, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.