കോഴിക്കോട്: [www.malabarflash.com] ഹോസ്‌റ്റലില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ അര്‍ധനഗ്‌ന ഫോട്ടോകള്‍ കാമുകന് അയച്ചുകൊടുത്ത യുവതി പിടിയില്‍. നടക്കാവ് സി.വി.എന്‍. കളരിക്കു സമീപമുള്ള ഹോസ്‌റ്റലില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനി അനിത(26)യാണ് പിടയിലായത്.
മുറിയില്‍ ഒപ്പം താമസിക്കുന്ന യുവതികളുടെ, ചെറുവസ്‌ത്രങ്ങള്‍ ധരിച്ച് ഉറങ്ങുന്ന, വിവിധ ഫോട്ടോകള്‍ കോഴിക്കോട് സ്വദേശിയായ കാമുകന് വാട്ട്‌സാപ്പ് വഴി അയച്ചുകൊടുത്തത്. ഈ സംഭവം അറിഞ്ഞ യുവതികള്‍ കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് അനിതയുടെ ഫോണ്‍ പോലീസ് പരിശോധിച്ചു. മുറിയില്‍ യുവതികള്‍ കിടന്നുറങ്ങുന്ന നിരവധി അര്‍ധനഗ്‌ന ദൃശ്യങ്ങള്‍ ഫോണില്‍നിന്ന് അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വിളിപ്പിച്ചതോടെ കാമുകന്‍ ഫോണില്‍നിന്നു ഫോട്ടോകള്‍ ഡിലീറ്റ് ചെയ്‌തു.
ഫോട്ടോകള്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. നടക്കാവ് പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി യുവതിയെ ജാമ്യത്തില്‍ വിട്ടു.
Keywords: Kozhikode, Kasaragod, Arrest, Woman, Photo, Lover, News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment