ബേക്കല്‍:[www.malabarflash.com] തിങ്കളാഴ്ച ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട കുവൈത്ത് പ്രവാസി കൊളവയലിലെ അബ്ദുള്‍ റഹ്മാന്റെ വസതി സന്ദര്‍ശിച്ച ശേഷമാണ് സാജിറും കുടുംബവും മരണത്തിലേക്ക് യാത്ര തിരിച്ചത്.
തല്‍സമയം അപകടത്തില്‍ മരണപ്പെട്ട ഖൈറുന്നീസയുടെ ഭര്‍ത്താവ് അസ്‌റുദ്ദീന്‍ മോട്ടോര്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് യാത്ര തിരിച്ചിരുന്നു. സ്വിഫ്റ്റ് കാറില്‍ സ്ഥല സൗകര്യം ഇല്ലാത്തതിനെത്തുടര്‍ന്നാണ് അസ്‌റുദ്ദീന്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് നോമ്പ് തുറ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത്. മോട്ടോര്‍ ബൈക്ക് ഏതാണ്ട് ബേക്കലില്‍ എത്തിയപ്പോഴാണ് പിറകേ വന്ന സ്വിറ്റ് കാര്‍ പള്ളിക്കരയില്‍ അപക്ചത്തില്‍പെട്ട വിവരം ലഭ്യമായത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മരണവീട്ടില്‍ നിന്നും ഇട്ടമ്മലിലെ ബന്ധു വീട്ടില്‍ മാതാവിനെ ഇറക്കിയാണ് സക്കീനയും കുടുംബവും സക്കീനയുടെ മകള്‍ ഷെമീനയുടെ കാസര്‍കോട് വിദ്യാനഗറിലെ വീട്ടിലേക്ക് നോമ്പ് തുറക്കാന്‍ പുറപ്പെട്ടത്. നാടിനെ കണ്ണീരണിയിപ്പിച്ച അവസാന യാത്രയായി അത് മാറി. അജാനൂര്‍ കൊളവയലിലെ മരണ വീട്ടില്‍ നിന്നും ഒമ്പതംഗ സംഘം സ്വിഫ്റ്റ് കാറില്‍ യാത്ര തിരിച്ചത് വൈകീട്ട് ആറ് മണിക്ക് ശേഷമാണ്.
തല്‍സമയം അപകടത്തില്‍ മരണപ്പെട്ട ഖൈറുന്നീസയുടെ ഭര്‍ത്താവ് അസ്‌റുദ്ദീന്‍ മോട്ടോര്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് യാത്ര തിരിച്ചിരുന്നു. സ്വിഫ്റ്റ് കാറില്‍ സ്ഥല സൗകര്യം ഇല്ലാത്തതിനെത്തുടര്‍ന്നാണ് അസ്‌റുദ്ദീന്‍ ബൈക്കില്‍ കാസര്‍കോട്ടേക്ക് നോമ്പ് തുറ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത്. മോട്ടോര്‍ ബൈക്ക് ഏതാണ്ട് ബേക്കലില്‍ എത്തിയപ്പോഴാണ് പിറകേ വന്ന സ്വിറ്റ് കാര്‍ പള്ളിക്കരയില്‍ അപക്ചത്തില്‍പെട്ട വിവരം ലഭ്യമായത്.
കാറില്‍ സ്ഥല ലഭ്യത ഇല്ലാത്തതിനെത്തുടര്‍ന്നാണ് സക്കീനയുടെ മാതാവിനെയും അജാനൂര്‍ ഇട്ടമ്മലിലെ ബന്ധുവീട്ടില്‍ ഇറക്കിയത്. അതുകൊണ്ട് തന്നെ സക്കീനയുടെ മാതാവും ഖൈറുന്നീസയുടെ ഭര്‍ത്താവ് അസ്‌റുദ്ദീനും വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
നാടിനെ കണ്ണീരണിയിപ്പിച്ച വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സജീര്‍ അഞ്ച് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയത്.
നാടിനെ കണ്ണീരണിയിപ്പിച്ച വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സജീര്‍ അഞ്ച് മാസം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയത്.
പുതിയ വിസ തരപ്പെടുത്തി വീണ്ടും ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് നടത്തി
വരുന്നതിനിടയിലാണ് റോഡപകടത്തിലൂടെ സജീറിന് ജീവന്‍ നഷ്ടപ്പെട്ടത്. സജീര്‍ അബുദാബിയില്‍ സഹോദരങ്ങളുടെയും ബാപ്പയുടെയും കൂടെ തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് അഞ്ച് മാസം മുമ്പ് നാട്ടിലെത്തിയത്. തിരിച്ച് വീണ്ടും പോകാനുള്ള ഒരുക്കത്തിലായിരുന്നു സജീര്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment