Latest News

ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016;ഡ്രസ്സ്, ലുക്ക്, ബോളിവുഡ് സുന്ദരന്മാര്‍ക്കൊപ്പം ദുല്‍ഖര്‍


[www.malabarflash.com] മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ ഹരമാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. ഡ്രസ്സിങ് സ്റ്റൈലിന്റെ കാര്യത്തിലും ലുക്കിലുമെല്ലാം ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ മലയാളത്തിലെ മിടുക്കന്‍ ദുല്‍ഖര്‍ തന്നെ. അടുത്തിടെ നടന്ന ജിക്യു ബെസ്റ്റ് ഡ്രസ്സിഡ് മെന്‍ 2016 ഇവന്റിലേക്ക് സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖറുമെത്തി. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, അബയ് ഡിയോള്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ദുല്‍ഖറും ഇവന്റില്‍ പങ്കെടുത്തത്. ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍ സൂഫിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു ദുല്‍ഖറിന്റെയും അമാലിന്റെയും വസത്രധാരണം. മുംബൈയില്‍ വച്ചായിരുന്നു ചടങ്ങ്. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് 50 സുന്ദരന്മാരാണ് ചടങ്ങില്‍ പങ്കെടുത്തത്.
  Keywords: Dulquer Salmaan, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.