Latest News

കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പൊലീസ്; മൊഴി മാറ്റിപ്പറഞ്ഞ് കൊലയാളി


കൊച്ചി: [www.malabarflash.com]പെരുമ്പാവൂർ ജിഷ വധക്കേസിൽ കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായി. അസം സ്വദേശിയായ അമി ഉൽ ഇസ്‍ലാമിനെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്. ഡിഎൻഎ പരിശോധനാഫലത്തിൽനിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യ ചെയ്യുകയാണ്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ജിഷയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പ്രതി മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. വട്ടോളി കനാൽ പരിസരത്ത് പൊലീസ് പരിശോധന നടത്തി. കൊല നടത്തുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന.
ലയാളിയെ കണ്ടെത്തുന്നതിൽ നിർണായകമായത് ജിഷയുടെ വീടിനുസമീപത്തുനിന്ന് പൊലീസ് കണ്ടെടുത്ത കറുത്ത റബ്ബർ ചെരുപ്പാണ്. ചെരുപ്പിൽ ജിഷയുടെ രക്തം ഉണ്ടായിരുന്നു. ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മാർച്ച് 15നു ശേഷം ജിഷ പെരുമ്പാവൂരിലെ സ്റ്റുഡിയോയിൽ ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിർണായക വിവരവും അന്വേഷണ സംഘത്തിനു പിടിവള്ളിയായി.
ജിഷയുടെ സുഹൃത്തുകൂടിയാണ് പിടിയിലായയാൾ. യുവാവിനെ ജിഷയ്ക്ക് അടുത്തു പരിചയമുണ്ടായിരുന്നിട്ടും അമ്മ രാജേശ്വരിക്ക് അത് അറിയില്ലായിരുന്നു എന്നതാണ് അന്വേഷണ സംഘത്തെ ഇതുവരെ കുഴക്കിയത്.
അറസ്റ്റിലായ അമി ഉൽ ഇസ്‍‍ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാൻ തയാറായിരുന്നില്ല. തുടർന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Keywords: Jisha Murder Case, Accused, Helkd, Police, Question, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.