ബംഗളൂരു: [www.malabarflash.com] പൊതുപരിപാടിക്കിടെ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സ്ത്രീയുടെ പരസ്യചുംബനം. ബംഗളൂരുവില്‍ ജനപ്രതിനിധികള്‍ക്കു വേണ്ടി നടത്തിയ പൊതുപരിപാടിക്കിടെയാണ് ചിക്മംഗലൂരില്‍ നിന്നുള്ള താലൂക്ക് പഞ്ചായത്തംഗമായ ഗിരിജ ശ്രീനിവാസ് വേദിയിലെത്തി മുഖ്യമന്ത്രിയെ പരസ്യമായി ആശ്ലേഷിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തത്.
മുഖ്യമന്ത്രി തിരിച്ചെന്തെങ്കിലും പ്രതികരിക്കുന്നതിനു മുന്‍പ് തന്നെ സ്ത്രീ വേദി വിടുകയും ചെയ്തു. എന്നാല്‍ താന്‍ ചെയ്തതില്‍ തെറ്റായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനെപ്പോലെ ആയതുകൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നുമാണ് സ്ത്രീ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
കര്‍ണ്ണാടക പ്രദേശ കുറുബ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുതായി ജില്ലാ പഞ്ചായത്തിലേക്കും താലൂക്ക് പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment