കാസര്‍കോട് : [www.malabarflash.com] നെല്ലിക്കുന്നില്‍ പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. നെല്ലിക്കുന്നിലെ ഷരീഫിന്റെ മകന്‍ സര്‍ഫറാസിനെ (19)യാണ് ആറംഗ സംഘം അക്രമിച്ചത്. പരിക്കേറ്റ സര്‍ഫാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പള്ളയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് സമീപത്തെ കോഴിക്കടയിലേക്ക് പോകുന്നതിനിടെയാണ് ആക്രമം ഉണ്ടായത്. പള്ളിയില്‍ പോകുമ്പോള്‍ തങ്ങളെ തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു ആറംഗ സംഘം അക്രമിച്ചതെന്ന് സര്‍ഫാസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറുപേര്‍ക്കതിരെ വധശ്രമത്തിന് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Attack, Assault, Case, Youth, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment