കാസര്‍കോട്: [www.malabarflash.com] മുട്ടത്തൊടി സഹകരണബാങ്കില്‍ നടന്ന നാലു കോടിയില്‍പരം രൂപയുടെ മുക്കുപണ്ടതട്ടിപ്പു കേസില്‍ പിടിയിലായ മുഖ്യപ്രതികളില്‍ ഒരാളായ മുള്ളേരിയ, കുണ്ടാര്‍ സ്വദേശിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. വിദ്യാനഗര്‍ സി.ഐ. കെ.വി.പ്രമോദന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കണ്ടെടുത്തു. ഇവ പരിശോധിച്ചുവരികയാണ്. മുക്കുപണ്ടമാണെന്നു കരുതുന്ന സാധനങ്ങളും പൊലീസ് കസ്റ്റഡിയിലായവയില്പ്പെടുന്നു.സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുണ്ടാര്‍ സ്വദേശിയാണ് മുക്കുപണ്ട തട്ടിപ്പിലൂടെ ഏറ്റവും കൂടുതല്‍ പണം തട്ടിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്വന്തം പേരില്‍ 50 ലക്ഷം രൂപയുടെയും ബന്ധുക്കളുടെ പേരിലായി 12 അക്കൗണ്ടുകള്‍ വഴി 56 ലക്ഷം രൂപുയുമാണ് ആദൂര്‍, കുണ്ടാര്‍ സ്വദേശിയായ പ്രമുഖന് തട്ടിയെടുത്തതെന്നു അന്വേഷണ സംഘം സൂചിപ്പിച്ചു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കൂടുതല്‍ വിവരം പുറത്തു വരുമെന്നാണ് കരുതുന്നത്. ഇതിനിടയില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള അന്വേഷണം അന്യ സംസ്ഥാനങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിച്ചു. ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളിലുള്ള അന്വേഷണത്തിനൊപ്പം ഒളിവില്‍ പോയ ബാങ്ക് ശാഖാ മാനേജര്‍ സന്തോഷിനായി ആലപ്പുഴ, ചെങ്ങന്നൂര്‍, പാലക്കാട് എന്നിവിടങ്ങളിലും അന്വേഷണം തുടരുന്നു.
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കുണ്ടാറിലെ പ്രമുഖന്റെ വീട്ടില്‍ റെയ്ഡ്

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കോട്ടയ്ക്കല്‍: നിയന്ത്രണംവിട്ട ലോറി 14 വാഹനങ്ങളില്‍ ഇടിച്ചു, ഒരു ബൈക്ക് യാത്രക്കാരന് മരിച്ചു, ആറുപേര്‍ക്കു പരുക്ക്. താഴെ കോഴിച്ചെനയില്‍ ...
-
കാഞ്ഞങ്ങാട്:[www.malabarflash.com] കുഡ്ലു സഹകരണ ബാങ്കില്‍ വനിതാ ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി പട്ടാപ്പകല്‍ കൊള്ള നടത്തി 21 കിലോ സ്വ...
-
കോഴിക്കോട്: [www.malabarflash.com] ജില്ലാ കോടതി പരിസരത്തു യുവാവ് ഭാര്യയെയും കാമുകനെയും കുത്തി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി കൊട്ടാരപറമ്പി...
-
ന്യൂഡൽഹി: കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 11 കോടി...

No comments:
Post a Comment