കൊച്ചി:[www.malabarflash.com] ഒളിച്ചോടിയപ്പോള്‍ സീരിയല്‍ നടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാമുകന്‍ കൊണ്ടുപോയി.. സ്വര്‍ണം കൈക്കലാക്കി തന്നെ കറിവേപ്പിലയാക്കിയ കാമുകനെ പാഠം പഠിപ്പിക്കാന്‍ നടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.. പരാതിയെ തുടര്‍ന്ന് വിശദമായി അന്വേഷിക്കാന്‍ സ്ഥലം എസ്‌ഐ തീരുമാനിക്കുന്നു.. വിശദമായ അന്വേഷണത്തില്‍ നടിയുമായി അടുക്കുന്ന എസ്‌ഐ അന്വേഷണം നടത്താന്‍ രാത്രി സീരിയല്‍ നടിയുടെ വീട്ടിലെത്തുന്നു.. എന്നാല്‍, ക്ലൈമാക്‌സ് മറ്റൊന്നായി... അന്വേഷിക്കാന്‍ രാത്രി സീരിയല്‍ നടിയുടെ വീട്ടിലെത്തിയ എസ്‌ഐയെ കൈയോടെ നാട്ടുകാര്‍ പൊക്കി പെരുമാറി വിട്ടു...
ഒടുവില്‍ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുതുര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്തെത്തേണ്ടി വന്നു.
കൊച്ചിയിലെ പുത്തന്‍കുരിശ് എസ്‌ഐ സജികുമാറിന്റെ ഒരു കേസ് അന്വേഷണത്തിന്റെ കഥയാണിത്. വ്യാഴാഴ്ച രാത്രിയാണ് സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്‌ഐയെ നാട്ടുകാര്‍ കൈയോടെ പൊക്കിയത്.
പുത്തന്‍കുരിശിന് ശമീപം വെങ്കിടയിലുള്ള യുവ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് എസ്‌ഐയെ നാട്ടുകാര്‍ അനാശാസ്യം ആരോപിച്ച് പൊക്കിയത്. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി പരിയചപ്പെട്ടതാണ് നടിയും എസ്‌ഐ സജീവ് കുമാറും തമ്മില്‍. പരാതിക്കാരിയും അന്വേഷണ ഉദ്വേഗസ്ഥനും തമ്മിലുള്ള ബന്ധം വഴിവിട്ട് തഴച്ചു വളര്‍ന്നതോടെ പതിവായി എസ്‌ഐ നടിയുടെ വീട്ടിലെത്തി. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടതും കൈയോടെ പൊക്കിയതും.
വ്യാഴാഴ്ചയാണ് പുത്തുന്‍കുരിശ് എസ്‌ഐയെ നാട്ടുകാര്‍ സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. രാത്രി എട്ട് മണിയോടെ സ്വന്തം കാറിലാണ് എസ്‌ഐ സീരിയല്‍ നടിയുടെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് രാത്രി 10.30ഓടെ നാട്ടുകാര്‍ വീടുവളയുകായിരുന്നു. അനാശാസ്യം ആരോപിച്ച നാട്ടുകാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു.
മണിക്കൂറുകളോളം നാട്ടുകാര്‍ തടഞ്ഞുവച്ച ഉദ്യോഗസ്ഥനെ ജനപ്രതിനിധികളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും എത്തിയ ശേഷമാണ് വിട്ടയച്ചത്.
തുടര്‍ച്ചയായി മൂന്ന് ദിവസങ്ങലില്‍ ഇതേവീട്ടില്‍ എസ്‌ഐ എത്തിയതോടെയാണ് നാട്ടുകാര്‍ അനാശാസ്യം ആരോപിച്ച് രംഗത്തെത്തിയതും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത്. നടിയുടെ മാതാവ് മകളുടെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട് നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥന്‍ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സ്ഥിരമായി രാത്രി വീട്ടിലെത്തി നടത്തുന്ന എന്ത് അന്വേഷണമാണെന്നും നാട്ടുകാര്‍ ചോദിക്കുന്നു.
അടുത്തിടെ സീരിയല്‍ രംഗത്ത് സീരിയല്‍ രംഗത്ത് സജീവായി നില്‍ക്കുന്ന നടി കാമുകനുമൊപ്പം ഒളിച്ചോടിയിരുന്നു. സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളുമായിട്ടായിരുന്നു ഒളിച്ചോടിയത്. എന്നാല്‍, അധികം കഴിയും മുമ്പ് തന്നെ കാമുകന്‍ നടിയുടെ പക്കല്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കരസ്ഥമാക്കിയ ശേഷം നടിയെ ഉപേക്ഷിച്ചു. പിന്നീട്, കാമുകന്‍ സ്വന്തമാക്കിയ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വേണ്ടിയാണ് നടി പുത്തുന്‍കുരിശ് എസ്‌ഐ സജീവ് കുമാറിനെ സമീപിച്ചത്.
നടി നേരിട്ടെത്തി പരാതി നല്‍കിയതോടെ വിശദമായി അന്വേഷിക്കാമെന്ന് എസ്‌ഐയും വ്യക്തമാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി തന്നെ ഇവര്‍ തമ്മിലുള്ള ബന്ധം വളരുകയായിരുന്നു.
ഇതോടെ നടിയുടെ ക്ഷണം അനുസരിച്ചാണ് കേസ് അന്വേഷണത്തിന്റെ ഭാഗമായി എസ്‌ഐ വീട്ടിലെത്തിയത്. ആദ്യം ദിവസം വന്നപ്പോള്‍ നാട്ടുകാര്‍ സംശയിച്ചില്ല. എന്നാല്‍, പിന്നീട് നടിയുടെ വീട് സന്ദര്‍ശിക്കുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് കൈകാര്യം ചെയ്തത്. എന്നാല്‍ എസ്‌ഐയെ പിടികൂടിയതോടെ മകളുടെ ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കുകയാണെന്നും കാണിച്ച് പരാതി നല്കിയത് അന്വേഷിക്കാനാണ് എസ്‌ഐ എത്തിയതെന്ന് നടിയുടെ മാതാവ് പറഞ്ഞു.
എന്നാല്‍ വിശദീകരണത്തില്‍ തൃപ്തരാകാതെ എസ്‌ഐയെ പോകാന്‍ അനുവദിച്ചില്ല. സംഭവം അറിഞ്ഞ് സിഐ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തി നാട്ടുകാരുമായി അനുരജ്ഞന ചര്‍ച്ച നടത്തിയ ശേഷമാണ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
നാട്ടുകാരുടെ മര്‍ദ്ദനമേറ്റ പോലീസ് ഉദ്യോഗസ്ഥനും യുവതിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് ഉദ്യോഗസ്ഥന്റെയും നടിയുടെ മാതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment