Latest News

മജ്ബയല്‍ സഹകരണ ബാങ്കില്‍ പണയം വെച്ച 22.5 ലക്ഷം രൂപയുടെ സ്വർണം നഷ്ടപ്പെട്ടു


പരിശോധനയിൽ ഒരു പാക്കറ്റ് മുക്കുപണ്ടം ആണെന്നും കണ്ടെത്തി

മഞ്ചേശ്വരം: [www.malabarflash.com] മജ്ബയൽ സർവീസ് സഹകരണ ബാങ്കിൽ പണയം വെച്ച 22.5 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു. മജ്ബയൽ സഹകരണ ബാങ്കിന്റെ ഭഗവതി നഗർ ബ്രാഞ്ചിൽ പണയം വെച്ച സ്വര്ണാഭരണമാണ് നഷ്ടപ്പെട്ടത്. സഹകരണ സ്ഥാപന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടത് കണ്ടെത്തിയത്.
ഇവിടെ പണയം വെച്ച ആറു സ്വർണ കവറുകൾ ആണ് നഷ്ടപ്പെട്ടതെന്നു ഉടമസ്ഥർ പറഞ്ഞു. പരിശോധനയിൽ ഒരു പാക്കറ്റ് മുക്കുപണ്ടം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. മുട്ടത്തോടി ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്ന് ജില്ലയിലെ എല്ലാ സഹകരണ ബാങ്കിലും സ്വർണ പരിശോധന നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മജ്ബയൽ ബാങ്കിന്റെ ഭഗവതി നഗർ ബ്രാഞ്ചിൽ സ്വർണം നഷ്ടപ്പെട്ടത് കണ്ടെത്തിയത്. സ്വർണം പണയം വെച്ച അക്കൗണ്ട് ആരുടേതെന്നു വ്യക്തമായിട്ടില്ല. പരിശോധന മുൻകൂട്ടി കണ്ടു ബാങ്ക് ജീവനക്കാരായ ആരോ പണയം വെച്ച മുക്കുപണ്ടം മനഃപൂർവ്വം മാറ്റിയതെന്ന് കരുതുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.