Latest News

ഭയപ്പെടുത്താന്‍ താന്‍ രാഹുലോ സോണിയയോ അല്ല; മോദിയോട് കെജ്‌രിവാള്‍


ന്യൂഡല്‍ഹി: [www.malabarflash.com] കേസെടുത്ത് തന്നെ പേടിപ്പിക്കേണ്ടെന്നു പ്രധാനമന്ത്രി മോദിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഭയപ്പെടുത്താന്‍ താന്‍ രാഹുലോ സോണിയയോ വാദ്രയോ അല്ല. കേസടുത്തും ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും മോദി ആളുകളെ പേടിപ്പിക്കുകയാണ്. എന്നാല്‍ താന്‍ പാറ പോലെ ഉറച്ചു നില്‍ക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. താന്‍ ആരുടെ മുന്നിലും വളയില്ലെന്നും പിന്നോക്കം പോകില്ലെന്നും കേജരിവാള്‍ പറഞ്ഞു.
400 കോടി രൂപയുടെ ടാങ്കര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു കേജ്‌രിവാള്‍. കെജ് രിവാളിനും മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതിനിരോധന വിഭാഗം കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2012ല്‍ ഷീലാ ദീക്ഷിത് ജല്‍ബോര്‍ഡ് ചെയര്‍ പേഴ്‌സണായിരിക്കെ സ്വകാര്യ കമ്പനികള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയതാണ് കേസിന് ആസ്പദമായ സംഭവം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.