Latest News

ബോധപൂര്‍വം നികുതിയടയ്ക്കാത്തവര്‍ക്ക് ഇനി എല്‍പിജി സബ്‌സിഡിയില്ല


ന്യൂഡൽഹി: [www.malabarflash.com] ബോധപൂർവം ആദായ നികുതി നൽകാത്തവരെ കുടുക്കാൻ ഐടി വകുപ്പ് പുതിയ തന്ത്രങ്ങൾ മെനയുന്നു. ഇത്തരക്കാരുടെ എൽപിജി സബ്സിഡി പിൻവലിക്കുക, പാൻ ബ്ലോക്ക് ചെയ്‌യുക, വായ്പ അനുവദിക്കുന്നത് തടയുക തുടങ്ങിയ നടപടികളാകും ഐടി വകുപ്പ് സ്വീകരിക്കുക. പാൻ ബ്ലോക്ക് ചെയ്‌യുന്നതോടൊപ്പം പൊതുമേഖല ബാങ്കുകൾ വഴിയുള്ള വായ്പകളും ഇവർക്ക് നിഷേധിക്കും. തടഞ്ഞുവെച്ച പാൻ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന് കൈമാറുന്നതോടെ വസ്തു ഇടപാടുകൾ നടത്താൻ കഴിയാതെയുമാകും. വൻതോതിലുള്ള നികുതി വെട്ടിപ്പ് തടയുന്നതിന് നടപ്പ് സാമ്പത്തിക വർഷം മുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആദായ നികുതിവകുപ്പ് പദ്ധതി തയ്‌യാറാക്കുന്നത്. ‌

Keywords: Tax, LPG, Subsidy, National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.