[www.malabarflash.com] കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നു വാറണ്ട് പ്രതി ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്കു പരിക്കേറ്റു. അജാനൂര്‍ കടപ്പുറത്തെ നകുലന്റെ മകനും അടിപിടികേസിലെ വാറണ്ടു പ്രതിയുമായ സന്ദീപ് (26)ആണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഹോസ്‌ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ജയന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കാഞ്ഞങ്ങാട് പഴയ കൈലാസ് തീയേറ്ററിനു മുന്നിലെ റോഡിലാണ് സംഭവം. അടിപിടി കേസില്‍ പ്രതിയായ സന്ദീപിനെതിരെ ഹോസ്‌ദുര്‍ഗ്ഗ് കോടതിയുടെ അറസ്റ്റു വാറന്റു നിലവിലുണ്ട്. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് ബസ്‌സ്റ്റാന്റ് പരിസരത്ത് വച്ച് പൊലീസ് ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സന്ദീപ് ഓടിച്ചിരുന്ന ഓട്ടോയില്‍ സ്റ്റേഷനിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. ഓട്ടോ കൈലാസ് തീയേറ്ററിനു സമീപത്തു എത്തിയപ്പോള്‍ വേഗത കുറച്ച സന്ദീപ് ചാടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ഓട്ടോ മുന്നോട്ടു നീങ്ങി നിയന്ത്രണം തെറ്റുകയായിരുന്നു. സംഭവത്തില്‍ സന്ദീപിനെതിരെ ഹോസ്‌ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Home
Accused
Auto
Kasaragod
Police
ഓട്ടോയില്‍ നിന്നു ചാടി വാറണ്ടുപ്രതി രക്ഷപ്പെട്ടു; പൊലീസുകാര്‍ക്ക് പരിക്ക്

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില്‍ ശനിയാഴ്ച തൃശൂര്‍ സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില്‍ ഒ...
-
കൊച്ചി: ബോള്‍ഗാട്ടി പദ്ധതിയില്‍ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സമിതിയംഗം എം.എം ലോറന്‍സിനെതിരെ അപകീര്‍ത്തികേസ്. ആരോപണം പിന്‍വലിച്ച് ഖേദം പ...
-
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തോടനുബന്ധിച്ച് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാമ്പ് 25ന് പുലര്‍ച്ചെ അഞ്ചിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന ഹജ്...
-
പയ്യന്നൂര്‍: പ്രമാദമായ ഹക്കീം വധക്കേസില്‍ മൂന്നുപേര്‍ സി.ബി.ഐ പിടിയിലായതായി സൂചന. അന്നത്തെ പള്ളി കമ്മിറ്റിയുമായി ബന്ധമുള്ള പ്രമുഖരാണ് പിട...
No comments:
Post a Comment