പെര്‍ള: [www.malabarflash.com] ഗള്‍ഫില്‍ ജോലിക്കിടയില്‍ കൈവിരലുകള്‍ അറ്റു ജീവിതം വഴിമുട്ടിയ യുവാവിനെ കമ്പനി അധികൃതര്‍ കൈയൊഴിഞ്ഞതില്‍ മനം നൊന്താണെന്നു പറയുന്നു റെയില്‍വെ സ്റ്റേഷന്‍ വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള,ശിവഗിരി, ബെദിയാറിലെ നാരായണമൂല്യയുടെ മകന്‍ ബി.കൃഷ്‌ണ(30) യെ ആണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് മംഗ്‌ളൂരുവിലെ ഒരു കമ്പനി മുഖാന്തിരം കൃഷ്‌ണ മസ്‌ക്കത്തിലേയ്‌ക്കു പോയിരുന്നു. അവിടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ ജോലി നോക്കിവരുന്നതിനിടയില്‍ കൃഷ്‌ണയുടെ വലതു കൈയിലെ അഞ്ചുവിരലുകളും അറ്റുപോവുകയും ചെയ്‌തു. ഏറെ മാസത്തെ ചികിത്സയ്‌ക്കു ശേഷം ആറുമാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ തിരികെ എത്തിയത്. അതിനുശേഷം ജീവിതം വഴിമുട്ടിയ യുവാവ് കടുത്ത നിരാശയിലായിരുന്നു.മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്തതിനാല്‍ മസ്‌ക്കത്തിലേയ്‌ക്കു കൊണ്ടുപോയ മംഗ്‌ളൂരുവിലെ കമ്പനിയെ സമീപിച്ച് എന്തെങ്കിലും ജോലി നല്‍കണമെന്ന് കൃഷ്‌ണന്‍ ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസവും ജോലി ആവശ്യവുമായി കൃഷ്‌ണ മംഗ്‌ളൂരുവിലെ കമ്പനിയിലേയ്‌ക്ക് പോയിരുന്നു. പിന്നീട് ട്രെയിനില്‍ കാസര്‍കോട്ടെത്തിയശേഷമാണ് റെയില്‍വെ സ്റ്റേഷന്‍ വിശ്രമമുറിയില്‍ മുറിയെടുത്തത്. മൃതദേഹം കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഭാഗീരഥിയാണ് കൃഷ്‌ണയുടെ മാതാവ്. രാജേഷ്, ഹരിണാക്ഷി സഹോദരങ്ങളാണ്.
Home
Kasaragod
Obituary
Suicide
യന്ത്രത്തില്‍ കുടുങ്ങി കൈവിരലുകളറ്റ യുവാവ് റെയില്‍വെ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മലപ്പുറം: പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കാപ്പില്‍ വി ഉമര്‍ മുസ്ലിയാര്(80) അന്തരിച്ചു. വാര്‍ധക...
-
കൊച്ചി:[www.malabarflash.com] ആശുപത്രി നിക്കാഹിനും വേദിയായി. കൊച്ചിയില്‍ ശനിയാഴ്ച തൃശൂര്‍ സ്വദേശികളായ ഫാജിറയും ഇസ്ഹാക്കും ജീവിതത്തില്‍ ഒ...
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കൊച്ചി: ബോള്‍ഗാട്ടി പദ്ധതിയില്‍ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സമിതിയംഗം എം.എം ലോറന്‍സിനെതിരെ അപകീര്‍ത്തികേസ്. ആരോപണം പിന്‍വലിച്ച് ഖേദം പ...
-
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തോടനുബന്ധിച്ച് കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ ഹജ്ജ് ക്യാമ്പ് 25ന് പുലര്‍ച്ചെ അഞ്ചിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന ഹജ്...
No comments:
Post a Comment