തിരുവനന്തപുരം: [www.malabarflash.com] നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക്. ഇതുസംബന്ധിച്ച ശിപാർശ ഡി.ജി.പി ലോക്നാഥ് ബെബ്റയാണ് സംസ്ഥാന സർക്കാറിന് കൈമാറിയത്. ശിപാർശ ലഭിച്ചതിന് പിന്നാലെ അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നത് സംബന്ധിച്ച വിജ്ഞാപനവും സർക്കാർ പുറത്തിറക്കി.
മണിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. മണിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചു നിൽക്കുന്നതായി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കൂടാതെ സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നതായും രാമകൃഷ്ണൻ ആരോപിച്ചിരുന്നു.
കേസ് സി.ബി.ഐക്ക് കൈമാറുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മണിയുടെ സഹോദരന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണം സി.ബി.ഐക്ക് കൈമാറി കൊണ്ടുള്ള ഡി.ജി.പിയുടെ ശിപാർശ സർക്കാറിന് ലഭിച്ചത്.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറിയ സര്‍ക്കാര്‍ നടപടിയിൽ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. സാധ്വീനിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് ആറിനാണ് കലാഭവൻ മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മണിയുടെ മരണം സംഭവിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ സി.ബി.എെ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment