Latest News

യു.എസ്​ പോപ്പ്​ ഗായിക ക്രിസ്​റ്റീന ഗ്രിമ്മി ​വെടിയേറ്റു മരിച്ചു

ഫ്‌ളോറിഡ: [www.malabarflash.com] യു.എസ്​ ടാലൻറ്​ ഷോയായ ദി വോയ്​സിലൂടെ ​ലോക ശ്രദ്ധ നേടിയ അമേരിക്കയിലെ പ്രശസ്​ത പോപ്പ്​ ഗായിക ക്രിസ്​റ്റീന ഗ്രിമ്മി വെടിയേറ്റു മരിച്ചു. ഒാർലാൻഡോയിലെ സ്​റ്റേജ്​പരിപാടിക്കിടെയാണ്​ അജ്ഞാതൻ ഗായികയെ വെടിവെച്ച്​ കൊന്നത്​. ഉടന്‍ തന്നെ ക്രിസ്​റ്റീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇന്നലെ പ്രാദേശിക സമയം 10.30ഓടെയായിരുന്നു സംഭവം.

പരിപാടി കഴിഞ്ഞതിന്​ ശേഷം സ്‌റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു അക്രമി നിറയൊഴിച്ചത്.ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.