Latest News

സമൂഹമാധ്യമങ്ങളിൽ വൈറലായി ഈ അപകട വിഡിയോ

ചെങ്ങന്നൂർ: [www.malabarflash.com]ശനിയാഴ്ച രാവിലെ മുളക്കുഴയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. പെട്രോൾ പമ്പിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യം മോണിട്ടറിൽ നിന്ന് ആരോ പകർത്തി വാട്സ് ആപ്പിൽ പങ്കുവയ്ക്കുകയായിരുന്നു. പലരും കൈമാറി ദൃശ്യങ്ങൾ ഒരുപാടു പേരിലെത്തി.
നല്ല വേഗത്തിൽ നേർക്കു നേർ വരുന്ന ബസും മിനിലോറിയും കൂട്ടിയിടിക്കുന്നതിന്റെയും ബസ് നിയന്ത്രണം വിട്ടു പെട്രോൾ പമ്പിലേക്കു കടന്ന് ഇവിടെ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിക്കുന്നതും വ്യക്തമായി സിസി ടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. അപകടത്തിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തവരും ഒട്ടേറെയുണ്ട്. അപകടം നടന്നു മണിക്കൂറുകൾക്കു ശേഷവും സംഭവസ്ഥലത്തേക്കു ജനങ്ങളെത്തുന്നുണ്ടായിരുന്നു. പലരും മൊബൈൽ ക്യാമറയിൽ വാഹനങ്ങൾ പകർത്തുന്നതും കാണാമായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.