Latest News

റംസാന്‍: മസ്ജിദുകളിലേക്ക് അരി വിതരണം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍


ചെന്നൈ: [www.malabarflash.com] റംസാനില്‍ സംസ്ഥാനത്തെ മുഴുവന്‍ മസ്ജിദുകളിലേക്കും സൗജന്യ അരി വിതരണവുമായി ജയലളിത സര്‍ക്കാര്‍. മസ്ജിദുകളില്‍ വിശ്വാസികള്‍ക്ക് പാല്‍ക്കഞ്ഞി നല്‍കുന്നതിന്റെ ഭാഗമായാണ് അരിവിതരണം. അടുത്ത ആഴ്ച റംസാന്‍ തുടങ്ങാനിരിക്കെ മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് വിതരണം.
സംസ്ഥാനത്തെ 3000 മസ്ജിദുകളിലേക്കായി 4600 ടണ്‍ അരിയാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. 2001ലാണ് ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി തുടങ്ങിയത്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.