Latest News

വീടിന് മുകളില്‍ പാറ വീണ് എസ്.എഫ്.ഐ ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്‍റ് മരിച്ചു


കട്ടപ്പന: [www.malabarflash.com] കനത്ത മഴയത്തെുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുമേല്‍ കൂറ്റന്‍പാറ അടര്‍ന്നുവീണ് ഉറങ്ങിക്കിടന്ന യുവാവ് മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. പിതാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. കട്ടപ്പന വാഴവര കൗന്തി അഞ്ചുരുളി കിഴക്കേപ്പറമ്പില്‍ ജോണിയുടെ ഏകമകനും സി.പി.എം കട്ടപ്പന നോര്‍ത് ലോക്കല്‍ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്‍റുമായ ജോബി ജോണിയാണ് (33) മരിച്ചത്. പരിക്കേറ്റ മാതാവ് ചിന്നമ്മയെ (52) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറിന് ഇടുക്കി ജലാശയത്തോട് ചേര്‍ന്ന അഞ്ചുരുളിയിലാണ് ദുരന്തം.തലേന്ന് രാത്രിയിലെ കനത്ത മഴയത്തെുടര്‍ന്ന് 50അടിയോളം ഉയരത്തില്‍നിന്ന് വീടിന് മുകളിലേക്ക് മണ്ണും പാറയും അടര്‍ന്നു വീഴുകയായിരുന്നു. അടിമണ്ണ് ഒഴുകിപ്പോയ കൂറ്റന്‍ പാറ ഉരുണ്ടുവന്ന് മരത്തിലിടിച്ച് രണ്ടായി പിളര്‍ന്ന് വീടിന് മുകളില്‍ പതിച്ചു. മണ്‍കട്ടയും തകരഷീറ്റും കൊണ്ട് നിര്‍മിച്ച വീട് പൂര്‍ണമായും തകര്‍ന്നു. നടുവിലെ വിടവില്‍ അകപ്പെട്ട ജോബിയുമായി പാറ 15 അടിയോളം നിരങ്ങി നീങ്ങി വീടിന് താഴത്തെ മരത്തില്‍ തട്ടിയാണ് നിന്നത്. രക്ഷപ്പെട്ട ജോണി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓടിയത്തെിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.