ഡാറ്റ്‌സന്‍ ശ്രേണിയിലെ മൂന്നാമതു മോഡല്‍ 'റെഡിഗോ' കേരളത്തിലെത്തി വില 2.43 ലക്ഷം മുതല്‍ 3.40 ലക്ഷം രൂപ വരെ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നിസാന്‍ മോട്ടോഴ്‌സ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് സഞ്ജയ് ഗുപ്തയാണ് വാഹനം പുറത്തിറക്കിയത്. [www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഡി, എ, ടി, ടി ഓപ്ഷണല്‍, എസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലായാണ് റെഡി ഗോ ലഭ്യമാകുന്നത്. നേരത്തെ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് റെഡിഗോ അവതരിപ്പിച്ചിരുന്നെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. റെനോ ക്വിഡ് നിര്‍മിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോമില്‍ തന്നെ നിര്‍മിച്ച കാറാണ് റെഡിഗോ.
സ്‌പോര്‍ട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്നു സിലിണ്ടര്‍, 8 ലിറ്റര്‍ എന്‍ജിനുള്ള കാറില്‍ 5 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
സ്‌പോര്‍ട്ടിയായ രൂപമാണ് റെഡി ഗോയുടെ പ്രധാന സവിശേഷത. 185 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. മൂന്നു സിലിണ്ടര്‍, 8 ലിറ്റര്‍ എന്‍ജിനുള്ള കാറില്‍ 5 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
പരമാവധി 54 പി എസ് കരുത്തും 72 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും ഈ എന്‍ജിന് . ലീറ്ററിന് 25 കിലോമീറ്ററാണു കാറിനു നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യുവാക്കളെ ആകര്‍ഷിക്കാനായി ലൈം ഗ്രീന്‍, റെ!ഡ് നിറങ്ങളിലാണ് റെഡിഗോ വിപണിയിലെത്തിയിരിക്കുന്നത്. മികച്ച ലെഗ് സ്‌പേസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ റെഡിഗോയുടെ പ്രത്യേകതകളാണ്.
'ഐ ടു' എന്ന കോഡ്‌നാമത്തില്‍ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ.
'ഐ ടു' എന്ന കോഡ്‌നാമത്തില്‍ വികസിപ്പിച്ച ചെറുകാറാണ് റെഡിഗോ.
നിലവില്‍ 'ഗോ', 'ഗോ പ്ലസ്' എന്നീ മോഡലുകളാണു ഡാറ്റ്‌സന്‍ ശ്രേണിയിലുള്ളത്. ഫ്രഞ്ച് പങ്കാളിയായ റെനോയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ച എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ 'ക്വിഡി'ന്റെ പ്ലാറ്റ്‌ഫോമിലാണു ഡാറ്റ്‌സന്‍ 'റെഡിഗൊ'യും പിറവിയെടുക്കുന്നത്. ഇന്ത്യയില്‍ 'ക്വിഡി'നു പുറമെ മാരുതി സുസുക്കി 'ഓള്‍ട്ടോ', ഹ്യുണ്ടേയ് 'ഇയോണ്‍' തുടങ്ങിയവയോടാകും 'റെഡിഗോ'യുടെ പോരാട്ടം.
കൊച്ചി എക്‌സ്‌ഷോറൂം വില
ഡി 2.43 ലക്ഷം
എ 2.87 ലക്ഷം
ടി 3.14 ലക്ഷം
ടി(ഓപ്ഷണല്‍) 3.25 ലക്ഷം
എസ് 3.40 ലക്ഷം.
കൊച്ചി എക്‌സ്‌ഷോറൂം വില
ഡി 2.43 ലക്ഷം
എ 2.87 ലക്ഷം
ടി 3.14 ലക്ഷം
ടി(ഓപ്ഷണല്‍) 3.25 ലക്ഷം
എസ് 3.40 ലക്ഷം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment