Latest News

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: യുവാവിനെ മാവോയിസ്റ്റ് കെട്ടിയിട്ട് കടന്ന് കളഞ്ഞതായി സൂചന


കല്‍പ്പറ്റ: [www.malabarflash.com] വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തവിഞ്ഞാല്‍ വെണ്‍മണിയില്‍ യുവാവിനെ മാവോയിസ്റ്റ് കെട്ടിയിട്ട് കടന്ന് കളഞ്ഞതായി സൂചന. മാവോയിസ്റ്റുകള്‍ക്കായി പൊലീസ് സ്ഥലത്ത് തെരച്ചില്‍ നടത്തുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്‌കൊണ്ട് പാട്ടക്കരിമ്പ് കോളനയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകള്‍ മാവോയിസ്റ്റുകള്‍ വിതരണം ചെയ്തതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ആദിവാസി കോളനിയില്‍ ആയുധധാരികളായ ആറംഗ സംഘമാണ് എത്തിയതായി നേരത്തെ സൂചനകളുണ്ടായിരുന്നു. നിലവില്‍ നിര്‍മ്മാണം തുടങ്ങിയ കോളനിയിലെ വീടുകള്‍ ആറു വര്‍ഷം മുമ്പ് തുടങ്ങേണ്ടതായിരുന്നെന്നും സര്‍ക്കാരിന്റെയും ഭരണ കൂടത്തിന്റെയും അനാസ്ഥ കാരണമാണ് നിര്‍മ്മാണം വൈകിയതെന്നും ലഘുലേഖകളില്‍ വ്യക്തമാക്കിയിരുന്നതായി സമീപവാസികളില്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.