|
തിരുവനന്തപുരം: [www.malabarflash.com] അനാഥ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിൽ 16 കാരിയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാമുകൻ തെറ്റിദ്ധരിപ്പിച്ചതിലുള്ള മനോവിഷമം മൂലമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. താൻ ആത്മഹത്യ ചെയ്‌തെന്ന് പെൺകുട്ടിയെ കാമുകൻ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതാണ് പെൺകുട്ടിയെ ആത്മഹത്യക്ക് ശ്രമിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. |
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment