കണ്ണൂര്‍: [www.malabarflash.com] മട്ടന്നൂര്‍ ചാവശ്ശേരി പറമ്പ് ലക്ഷം വീട് കോളനിയില്‍ വീടിനോട് ചേര്‍ന്നുള്ള മതില്‍ ഇടിഞ്ഞ് വീണ് അമ്മയും ഒന്നര വയസ്സുകാരിയായ മകളും മരിച്ചു. ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ആബിത (21) മകള്‍ ഫാത്തിമത്ത് റിസ്വ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.സമീപ വാസിയുടെ വീടിനോട് ചേര്‍ന്നു നിന്ന ഇവരുടെ ദേഹത്തേക്ക് മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ഖബറടക്കും. നൗഫലാണ് ആബിതയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍ ഫാരിസ്, ആരിഫ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment