Latest News

പള്ളിക്കര അപകടം: മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാവീതവും പരിക്കേറ്റവര്‍ക്ക് അര ലക്ഷവും
തിരുവനന്തപുരം:[www.malabarflash.com] പള്ളിക്കരയില്‍ കാര്‍ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

മരിച്ച ഒരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപാവീതമാണ് നല്‍കുക. പരിക്കേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് 50,000 രൂപ വിതം സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റേയും എം എല്‍ എ കെ കുഞ്ഞിരാമന്റെയും ഇടപെടലിനെതുടര്‍ന്നാണ് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.