Latest News

റോഡപകടത്തില്‍ പരിക്കേറ്റ മുന്‍ ജമാഅത്ത് പ്രസിഡണ്ട് മരിച്ചു

കാഞ്ഞങ്ങാട്:[www.malabarflash.com] റോഡപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കൂളിയങ്കാല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് കണ്ടത്തില്‍ യൂസഫ് ഹാജി (60) മരണപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ജൂണ്‍ 17ന് ദേശീയ പാതയില്‍ തോയമ്മല്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ച് തന്റെ ആക്ടീവ സ്‌കൂട്ടിയില്‍ ഇന്നോവ കാറിടിച്ച് യൂസഫ് ഹാജിക്ക് പരിക്കേറ്റത്. വണ്ടിയിടിച്ച് വീണ യൂസഫ് ഹാജിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയതിനു ശേഷം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

35 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്തിരുന്ന യൂസഫ് ഹാജി കുറച്ച് വര്‍ഷങ്ങളായി നാട്ടില്‍ തന്നെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ സജ്ജീവ സാന്നിദ്ധ്യമായിരുന്നു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ 12ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

ചൊവ്വാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മയ്യത്ത്  കൂളിയങ്കാല്‍ ജുമാ മസ്ജീദ് ഖബര്‍ സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മറവ് ചെയ്തു.

 പി എച്ച് ഫാത്തിമയാണ് ഭാര്യ. മക്കള്‍: പി.എച്ച്.അഷ്‌റഫ്, റഷീദ്, മന്‍സൂര്‍, മഹ്ത്തബ് (നാലുപേരും ഖത്തര്‍). മരുമക്കള്‍:ഫാത്തിമ, ഉമൈബ, ഹന്നത്ത്, നാദിറ. സഹോദരങ്ങള്‍: കുഞ്ഞബ്ദുള്ള, പരേതരായ ഖാദര്‍, സൈനബ.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.