നിയന്ത്രണം വിട്ട ട്രക്ക് ബസിലിടിക്കുകയും, ട്രക്കിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ച് ബസിനു പിന്നില്‍ വരികയായിരുന്ന കാറില്‍ ഇടിക്കുകയും ചെയ്താണ് അപകടമുണ്ടായത്.
പോലീസും അഗ്‌നിശമന സേനയും ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.
സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1,00,000 രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


No comments:
Post a Comment