വാഷിങ്ടണ്‍: [www.malabarflash.com] അയല്‍വാസിയില്‍ നിന്ന് വാങ്ങിയ സെക്കന്റ് ഹാന്‍ഡ് ഫ്രിഡ്ജിനുള്ളില്‍ വൃദ്ധയുടെ മൃതദേഹം. വടക്കന്‍ കാലിഫോര്‍ണിയയിലെ ഗോള്‍സ്ബറോയിലാണ് സംഭവം. 30 യു.എസ് ഡോളര്‍ നല്‍കി വാങ്ങിയ ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്രിഡ്ജ് വിറ്റ സ്ത്രീയുടെ അമ്മയുടെ മൃതദേഹമാണെന്ന് കണ്ടെത്തി.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെങ്കിലും സെപ്തംബര്‍ മുതല്‍ അമ്മയെ കാണാനില്ലായിരുന്നു. സണ്‍ഡേ സ്‌കൂളിലെ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്നതിനാല്‍ ഫ്രീസര്‍ ഉടന്‍ തുറക്കരുതെന്ന് വില്‍പന നടത്തിയ സ്ത്രീ പറഞ്ഞിരുന്നു. എന്നാല്‍ ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടും സണ്‍ഡേ സ്‌കൂളില്‍ നിന്നും ആരും എത്താത്തതിനെത്തുടര്‍ന്നാണ് യുവതി ഫ്രീസര്‍ തുറന്നത്. അതേസമയം ഫ്രീസര്‍ വിറ്റ സ്ത്രീ നഗരം വിട്ടതായാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


No comments:
Post a Comment