Latest News

മല്യക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും; എൻഫോഴ്‌സ്‌മെന്റിനോട് ഇന്റർപോൾ വിവരം തേടി


ന്യൂഡല്‍ഹി: [www.malabarflash.com] പണതട്ടിപ്പ് കേസുകളിലെ നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ രാജ്യംവിട്ട വിവാദവ്യവസായി വിജയ് മല്യക്കെതിരെ കുരുക്ക് മുറുകുന്നു. മല്യക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടായ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി ഇന്റര്‍പോള്‍ കൂടുതല്‍ വിശദീകരണം തേടി. മല്യക്കുമേല്‍ ചുമത്തിയ കേസുകളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നിയമനടപടികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ പരിശോധിച്ചതിന് ശേഷമേ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കൂ എന്നാണ് സൂചന. 
ഐ.പി.എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി ഉള്‍പ്പെട്ടിട്ടുള്ള കേസുകളിലും ഇത്തരത്തില്‍ വിശദീകരണം തേടിയിരുന്നു. അതിനാല്‍ത്തന്നെ മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് . രാജ്യാന്തര അറസ്റ്റ് വാറന്റാണ് റെഡ് കോര്‍ണര്‍ നോട്ടിസ്. വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക അടയ്ക്കാതെ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ട വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണുള്ളത്. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടിസ് അയച്ചെങ്കിലും മല്യ ഹാജരായിരുന്നില്ല. മല്യയെ നാട് കടത്തണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടന്‍ തള്ളിയ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇന്റര്‍പോളിന്റെ സഹായം തേടിയത്. മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് മുംബയ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.

Interpol Seeks Clarifications Over Arrest Warrant Against Vijay Mallya

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.