[www.malabarflash.com] കിന്റര്‍ഗാര്‍ട്ടനില്‍ നിന്ന് ജയിച്ച കുട്ടി നല്‍കിയ അധ്യാപികക്ക് നല്‍കിയ സമ്മാനം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഒരു പുതുപുത്തന്‍ 'മെഴ്‌സിഡന്‍സ് ബെന്‍സ്' കാര്‍. അഞ്ചുവയസുകാരി നുര്‍ അല്‍ ഫാരീസ് എന്ന പെണ്‍കുട്ടിയാണ് അവളുടെ പ്രിയ അധ്യാപികയ്ക്ക് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയത്. നുറക്ക് പഠനത്തില്‍ അധ്യാപികയായ നാദിറ നല്‍കിയ പിന്തുണക്കും പ്രോത്സാഹനത്തിനുമാണ് ഇത്തരമൊരു സമ്മാനം.
അമ്മ മരിച്ച വിഷമത്തില്‍ നിന്നും നുറയെ മോചിപ്പിച്ചത് നാദിറയാണ്. അധ്യാപികയുടെ സ്‌നേഹവും സാമീപ്യവും മാത്രമാണ് നുറയെ വിഷമങ്ങള്‍ മറക്കാന്‍ സഹായിച്ചതെന്നു പിതാവ് പറയുന്നു. കാറിന്റെ ചില്ലില്‍ ഈ കാര്‍ എന്റെ പ്രിയ അധ്യാപിക നാദിറക്കുള്ളതാണെന്ന എഴുതിവെച്ച് ബോണറ്റില്‍ കയറിയിരിക്കുന്ന നുറയുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.


No comments:
Post a Comment