Latest News

മഹേഷ്‌ സാവനി: 472 പെണ്‍മക്കളുടെ പിതാവ്‌


അഹമ്മദാബാദ്‌: [www.malabarflash.com] മഹേഷ്‌ സാവനിയെപ്പോലെ ഒരു പിതാവിനെ കിട്ടാന്‍ ഏതു പെണ്‍മക്കളാണ്‌ ആഗ്രഹിക്കാത്തത്‌. ലോകം മുഴുവന്‍ ഒരു പിതൃദിനം ആഘോഷിക്കുമ്പോള്‍ ബിസിനസുകാരനായ മഹേഷ്‌ സാവനിയാണ്‌ താരം. ജന്മം കൊണ്ട്‌ പിതാവല്ലെങ്കിലും കര്‍മ്മം കൊണ്ട്‌ പിതാവായി മാറിയ ഇദ്ദേഹത്തിന്‌ പിതൃദിന ആശംസ നേര്‍ന്നത്‌ 472 പെണ്‍മക്കളാണ്‌. പിതാവിന്റെ വാത്സല്യവും സ്‌നേഹവും നഷ്‌ടമായ ഇത്രയും പേര്‍ക്ക്‌ പിതാവിന്റെ സ്‌ഥാനത്ത്‌ നിന്നും വിവാഹം നടത്തിയതാണ്‌ ഏതാനും വര്‍ഷം കൊണ്ട്‌ മഹേഷ്‌ സാവനി നടത്തിയ സേവനം.
2008 മുതലാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ വിവാഹത്തിന്‌ സഹായം നല്‍കുന്ന സാമൂഹ്യസേവനം തുടങ്ങിയത്‌. പത്തു വര്‍ഷം മുമ്പ്‌ സഹോദരന്‍ സാവനി 47 ാം വയസ്സില്‍ മരിച്ചപ്പോള്‍ മുതലാണ്‌ അച്‌ഛനില്ലാത്ത പെണ്‍മക്കളുടെ ദുരിതത്തെ കുറിച്ച്‌ മഹേഷ്‌സാവനി ചിന്തിച്ചുതുടങ്ങിയത്‌. അന്നുമുതല്‍ വര്‍ഷംതോറും ഇദ്ദേഹം സഹായം നല്‍കി വരികയാണ്‌. ഭാവന്‍ നഗറിലെ റപ്പാര്‍ദാ ഗ്രാമക്കാരനായ മഹേഷിന്റെ താല്‍പ്പര്യം സ്‌കൂളുകള്‍, ഡയമണ്ട്‌, റിയല്‍ എസ്‌റ്റേറ്റ്‌ എന്നിവയാണ്‌.
ഡയമണ്ട്‌ പോളിഷറായി ജോലി ചെയ്യുകയായിരുന്ന പിതാവ്‌ വല്ലഭായി 40 വര്‍ഷം മുമ്പാണ്‌ ഭാവനഗരത്തിലേക്ക്‌ എത്തിയത്‌. തുടക്കത്തില്‍ പണിക്കാരനായിരുന്ന ഇയാള്‍ പിന്നീട്‌ യൂണിറ്റിന്റെ ഉടമയായി മാറി. പിന്നീട്‌ പടിപടിയായി ഉയര്‍ന്ന്‌ കുടുംബം തങ്ങളുടെ നേട്ടത്തിന്റെ ഒരു പങ്കാണ്‌ പെണ്‍കുട്ടികളുടെ വിവാഹത്തിനായും മാറ്റുന്നത്‌. ഓരോ പെണ്‍കുട്ടികള്‍ക്കുമായി നാലു ലക്ഷം രൂപ വീതമാണ്‌ നല്‍കിയത്‌.
ഓരോ വിവാഹത്തിനും സ്‌ത്രീധനത്തുകയ്‌ക്ക് പുറമേ പൊന്നും വിവാഹ വസ്‌ത്രങ്ങളും നല്‍കുന്ന സാവനി പുതിയ വീടിനാവശ്യമായ മാത്രങ്ങളും ഇലക്‌ട്രോണിക്‌ ഉല്‍പ്പന്നങ്ങളും വരെ നല്‍കും. 2016 ല്‍ 216 പെണ്‍കുട്ടികളെ വിവാഹം കഴിച്ചുവിടാനാണ്‌ സാവനി സഹായിച്ചത്‌. വിവാഹ സഹായത്തിന്‌ ജാതിയോ മതമോ പ്രശ്‌നമല്ല താനും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.