ബദിയഡുക്ക: [www.malabarflash.com] പ്രസവ ശസ്‌ത്രക്രിയക്ക് ശേഷം അബോധാവസ്ഥയിലായിരുന്ന സി ഡി എസ് ചെയര്‍പേഴ്‌സണ്‍ മരിച്ചു. സുള്ള്യയിലെ ഗിരീഷിന്റെ ഭാര്യയും കുമ്പഡാജെ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണുമായ ശാരദ (33)യാണ് മംഗ്‌ളൂരു വെന്‍ലോക് ആശുപത്രിയില്‍ മരിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ശാരദയെ രണ്ടാഴ്‌ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കാനിംഗില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും ശാരദയ്‌ക്ക് ബോധം തിരികെ ലഭിച്ചില്ല. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 2.30 മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
പൊടിപ്പള്ളം, പാലക്കാറിലെ രഘുവീര-സുശീല ദമ്പതികളുടെ മകളാണ് ശാരദ. മൂന്നുമാസമായി കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് അവധിയിലായിലായിരുന്നു. ചന്ദ്രശേഖര, ശശികുമാര്‍ സഹോദരങ്ങളാണ്.
Keywords: Obit News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment