Latest News

തലമുടിവച്ചു പിടിപ്പിക്കാന്‍ ശ്രമിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ:[www.malabarflash.com] തലമുടിവച്ചു പിടിപ്പിക്കാന്‍ ശ്രമിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. ചെന്നൈ സ്വദേശിയും അവസാനവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ സന്തോഷ്‌കുമാറാണ് മരണത്തിന് കീഴടങ്ങിയത്. നെറ്റിയുടെ മുകളിലേക്ക് തലമുടി നഷ്‌പ്പെടുന്ന ഗ്രേഡ് 2 കഷണ്ടിയില്‍ നിന്നും രക്ഷനേടാന്‍ തലമുടിവച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയയ്ക്ക് സന്തോഷ് വിധേയനാവുകയായിരുന്നു. കഷണ്ടിയുള്ള ഭാഗത്ത് കോശങ്ങള്‍വച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയ ഭാഗിമായി മരവിപ്പിച്ചുകൊണ്ടാണ് നടത്തിയത്.

ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാം ദിവസം മുതല്‍ സന്തോഷ്‌കുമാര്‍ ശാരിരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പനിയും ഛര്‍ദ്ദിയുമായിട്ടായിരുന്നു തുടക്കം. ഇത് പിന്നീട് വയറിളകത്തിനും വഴിമാറി. മകന്റെ നില വഷളാകുന്നതു കണ്ട മാതാപിതാക്കള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് സന്തോഷിനെ എത്തിച്ചു. എന്നാല്‍ യാതൊരു വിധ കുഴപ്പങ്ങളും മകനില്ലെന്നും ഇതൊരു സാധാരണ പനിയാണെന്നും അറിയിച്ച ഡോക്ടര്‍ പാരസെറ്റമോള്‍ ഇന്‍ജക്ഷന്‍ നല്‍കി.

ഇന്‍ജക്ഷനു ശേഷം സന്തോഷിന്റെ കൈകള്‍ക്ക് നീലനിറം വ്യാപിക്കാന്‍ തുടങ്ങിയതു കണ്ട മാതാപിതാക്കള്‍ ചെന്നൈയിലെ മറ്റൊരു സ്വകാര്യാശുപത്രിയില്‍ സന്തോഷിന്റെ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ സന്തോഷിന്റെ കിഡ്‌നി തകരാറിലാണെന്നും പതിയെ പതിയെ ഓരോ അവയവങ്ങളും തകരാറിലായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടറുമാര്‍ അറിയിച്ചു. മെയ് 15നാണ് സന്തോഷിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. മെയ് 17ന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് സന്തോഷം മരണം വരിച്ചു.

നുഗംമ്പാക്കത്തുള്ള ഒരു സ്ഥാപനത്തില്‍ നിന്നുമാണ് സന്തോഷിന് തലമുടിവച്ചു പിടിപ്പിക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഇവിടുത്തെ ഡോക്ടര്‍ കേവലം അടിസ്ഥാന യോഗ്യതമാത്രമുള്ള ഡോക്ടറായിരുന്നു, ഇതുകൂടാതെ ശസ്ത്രക്രിയ സമയത്ത് അനസ്‌തേഷ്യയുടെ ഡോക്ടറുടെ സാന്നിധ്യവുമില്ലായിരുന്നു. ഡോക്ടറുടെ അറിവില്ലായ്മ തന്നെയാണ് സന്തോഷിന്റെ മരണത്തില്‍ കലാശിച്ചത്.

മകന്റെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ല എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മെഡിക്കല്‍ അസോസിയേഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സന്തോഷിന്റെ മരണം പുറംലോകം അറിയുന്നത്. മാതാപിതാക്കളുടെ ഏകമകനാണ് സന്തോഷ്.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.