Latest News

വിശ്വാസികള്‍ ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കണം -പള്ളങ്കോട്

കാഞ്ഞങ്ങാട്:[www.malabarflash.com] വിശ്വാസി കള്‍ സദ്കര്‍മ്മങ്ങള്‍ക്ക് മാനസികമായി ഒരുങ്ങി സുകൃതങ്ങള്‍ വര്‍ധിപ്പിച്ച് പാപമോചനത്തിലൂടെ ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ്പ്രസി ഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി പറഞ്ഞു. എസ് വൈ എസ് ഹോസ്ദുര്‍ഗ് സോണ്‍ കമ്മിറ്റി കാഞ്ഞങ്ങാട് പുതിയകോട്ട ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ത്രിദിന റമസാന്‍ പ്രഭാഷണം ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം ന്യുജനറേഷന് അടിമപ്പെട്ടു ദുഷ്‌കര്‍മങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുകയും സത്കര്‍മ്മങ്ങള്‍ക്ക് അവസരങ്ങള്‍ ചുരുക്കുകയുമാണ്. അരുതായ്മകള്‍ക്ക് അടിമകളാവുന്ന ഒരു സമൂഹത്തെയാണ് നമുക്കു ചുറ്റും കാണാനാവുന്നത്. തിന്മകള്‍ക്ക് പകരം നന്മകള്‍ വര്‍ധിപ്പിക്കുന്നതിന് അതിയായ ആവേശവും ഉത്സാഹവുമാണ് വിശ്വാസികള്‍ നഫീസത്ത് മാലയും മന്‍ഖൂസ് മൗലിദും പാരായണം ചെയ്ത് ആത്മീയ ശാന്തി കണ്ടെത്തിയ ഒരു സമൂഹം നമ്മിലുണ്ടായിരുന്നു. പുതിയ സാഹചര്യങ്ങളില്‍ അതെല്ലാം അന്യമായികൊണ്ടിരിക്കുയാണ് -അദ്ദേഹം പറഞ്ഞു.

സോണ്‍ പ്രസിഡന്റ് അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ ലുഖ്മാനുല്‍ ഹക്കീം, സഖാഫി, റംസാന്‍ പ്രഭാഷണം നടത്തി. ബഷീര്‍ സഖാഫി വാണിയമ്പലം പ്രാര്‍ത്ഥന നട ത്തി. മടിക്കൈ അബ്ദുല്ല ഹാജി, ഹമീദ് മൗലവി കൊളവ യല്‍, എസ്. കെ അബ്ദുള്‍ഖാദിര്‍ ഹാജി, ഷാഫിഹാജി അറഫ, മൂസ പടന്ന ക്കാട്, നൗഷാദ് അഴിത്തല, എല്‍ കെ ഇസ്മയില്‍, ഹമീദ് ക്ലായിക്കോട്, അബ്ദുള്‍റഷീദ് സഅദി കാക്കടവ്, ബഷീര്‍ മങ്കയം തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുസ്സത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു. പ്രഭാഷണം 20ന് സമാപിക്കും. സമാപന പ്രാര്‍ഥനയ്ക്കും പ്രഭാഷണത്തിനും സയ്യിദ് സുഹൈല്‍ അസഖാഫ് മടക്കര നേതൃത്വം നല്‍കും.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.