കാസര്‍കോട്: [www.malabarflash.com] പരവനടുക്കം പുള്ളത്തൊട്ടി സ്വദേശിയും കുണ്ടംകുഴി അമ്മങ്കല്ലിലെ താമസക്കാരനുമായ കുഞ്ഞമ്പുനായര്‍ എന്ന ഗംഗാധരന്‍ (55) ബനിയാസില്‍ ഹൃദയാഘാതം മൂലം മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ഞായറാഴ്ച പകല്‍ 11 മണിക്ക് നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 30 വര്‍ഷമായി ബനിയാസില്‍ വെല്‍ഡിംഗ് ഹാര്‍ഡ് വെയര്‍ മെറ്റീരിയല്‍സ് കട നടത്തിവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ തേടിയിരുന്നു. കുടുംബം നേരത്തെ അബുദാബിയിലായിരുന്നുവെങ്കിലും മൂത്തമകന്‍ നിശാന്ത് ഒഴികെ മറ്റുള്ളവര്‍ നാട്ടിലേക്ക് വന്നിരുന്നു. ഭാര്യ: അംബിക (ബളാല്‍). മക്കള്‍: നിശാന്ത്, നിതിന്‍, ഗായത്രി. പരേതരായ പുള്ളത്തൊട്ടി മുത്തുനായരുടേയും നാരായണിയുടേയും മകനാണ്. സഹോദരങ്ങള്‍: കാര്‍ത്യായനി, സരോജിനി, ബാലകൃഷ്ണന്‍, ലീല, സീത, മോഹനന്‍, സുമ, ബീന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment