Latest News

ഉദ്ഘാടനച്ചടങ്ങിന് ശേഷം പെട്ടെന്ന് സ്ഥലം വിടാന്‍ ശ്രമിച്ച നടി സമാന്തയുടെ കാര്‍ ആരാധകര്‍ പഞ്ചറാക്കി

മധുര:[www.malabarflash.com] മധുരയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയ നടി സമാന്തയുടെ കാര്‍ ആരാധകര്‍ പഞ്ചറാക്കി. ഉദ്ഘാടനച്ചടങ്ങിന് ശേഷം പെട്ടെന്ന് സ്ഥലം വിടാന്‍ ശ്രമിച്ചത് കൊണ്ടാണ് സ്ഥലത്ത് കൂടിനിന്നവര്‍ ഇങ്ങനെ ചെയ്തതെന്ന് തമിഴ് ചലച്ചിത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രിയതാരത്തെ നേരില്‍ കാണാന്‍ ആയിരക്കണക്കിനാളുകളാണ് കടയുടെ മുന്നില്‍ തടിച്ചുകൂടിയിരുന്നത്. തിരക്ക് കൂടിയതോടെ പോലീസ്‌ ചെറിയ തോതില്‍ ലാത്തിചാര്‍ജും നടത്തി. സംഭവത്തിനു ശേഷം മറ്റൊരു കാറിലാണ് നടി യാത്രയായത്. സംഭവത്തില്‍ പ്രകോപിതയായ താരം സുരക്ഷ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.