Latest News

ഖത്തര്‍ തടവുകാരുടെ മോചനം; ക്രെഡിറ്റ് കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം, സോഷ്യല്‍ മീഡിയയില്‍ പരിഹാസം


[www.malabarflash.com] ഖത്തര്‍ ഭരണകൂടം റമദാന്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ചതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടതിന്റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. മോദിയെ ഇക്കാര്യത്തില്‍ അഭിനന്ദിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. എന്നാല്‍ തടവുകാരുടെ മോചനം റമദാന്‍ മാസത്തില്‍ പതിവാണെന്നിരിക്കെ ക്രെഡിറ്റ് മോദിക്ക് നല്‍കിയതിനെതിരെ സോഷ്യല്‍മീഡിയിയില്‍ പരിഹാസപ്പെരുമഴയാണ്.

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് ഖത്തറിന് നന്ദി എന്നായിരുന്നു സുഷമയുടെ ട്വീറ്റ്. ഇപ്പോള്‍ വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രിയുടെ സംഘത്തെ അനുഗമിക്കുന്ന ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിച്ചെന്ന് വാര്‍ത്ത നല്‍കി. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ മോദി ഖത്തറും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തടവുകാരുടെ മോചനം പ്രമാണിച്ച് ഖത്തര്‍ അധികാരികളുമായി ചര്‍ച്ച നടത്തിയവിവരം മോദിപോലും പറഞ്ഞിരുന്നില്ല. ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടറുടെ പ്രഖ്യാപനം പ്രമുഖ ചാനലുകളും ഏറ്റുപിടിച്ചു. ഇതിനുപിന്നാലെ സര്‍ക്കാറിന്റെ മറ്റൊരു ഐതിഹാസിക നേട്ടം എന്ന പേരില്‍ ബിജെപി നേതാക്കളും സംഘ്പരിവാറിന്റെ പ്രതിനിധികളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം തുടങ്ങി.

സുഷമയുടെ അവകാശവാദത്തെ ചോദ്യംചെയ്തവര്‍ പഴയ വര്‍ഷങ്ങളിലെ കണക്കുകള്‍ തേടിപ്പിടിച്ച് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം റമദാനില്‍ ഏഴു പേരെയും ദേശീയദിനാചരണത്തോടനുബന്ധിച്ച് 12 പേരെയും ഖത്തര്‍ വിട്ടയച്ചിരുന്നു. 2014 റമദാനില്‍ മോചിപ്പിക്കപ്പെട്ട 74 തടവുകാരില്‍ 14 പേര്‍ ഇന്ത്യക്കാരായിരുന്നു. 2013ല്‍ 17 ഇന്ത്യക്കാരുള്‍പ്പെടെ 54 തടവുകാര്‍ക്കാണ് റമദാന്‍ പ്രമാണിച്ച് മോചനം ലഭിച്ചിരുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.