[www.malabarflash.com] ഇന്ത്യയില്‍ മത സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നരേന്ദ്ര മോദിയോട് ആവശ്യപ്പെടണമെന്ന് യുഎസ് പ്രതിനിധി സഭാംഗങ്ങള്‍. ഇക്കാര്യം ആവശ്യപ്പെട്ട് 18 അംഗങ്ങള്‍ സ്പീക്കര്‍ പോള്‍ റയാന് കത്ത് നല്‍കി.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യാനിരിക്കേയാണ് പ്രതിനിധി സഭയിലെ അംഗങ്ങള്‍ സ്പീക്കര്‍ കത്ത് നല്‍കിയത്. ക്രിസ്ത്യന്‍ മതവിശ്വാസികളും മുസ്ലീംകളും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നവശ്യപ്പെട്ടാണ് കത്ത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ട്രന്‍റ് ഫ്രാങ്ക്സിന്‍റെയും ഡെമോക്രാട്ടിക് പാര്‍ട്ടി നേതാവ് ബെറ്റി മക്‌കോളത്തിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കര്‍ പോള്‍ റയാന് കത്ത് നല്‍കിയത്. ദശാബ്ദങ്ങളായി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ച് വരികയാണെന്ന് കത്തില്‍ പറയുന്നു. ജനാധിപത്യ അവകാശം സംരക്ഷിക്കണമെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഭരണഘടനാ ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വ്യക്തികളുടെ മതസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. മതത്തിന്റെ പേരിലുള്ള വിവേചനം അനുവദിക്കാനാകാത്തതാണെന്നും അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ കൂടുതല്‍ ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നത് പൊതുതാല്‍പര്യമാണെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
പ്രമുഖര്‍ക്ക് പിറന്നാള്‍ ആശംസകള്‍ ട്വീറ്റ് ചെയ്യുന്ന മോദി രാജ്യത്തെ പളളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണത്തെ അപലപിക്കാന്‍ ഏറെ വൈകുന്നുവെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൌണ്‍സിലും വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ മോദി സ്വീകരിക്കുന്ന നിലപാടാണ് ഇനി ശ്രദ്ധേയമാകുക.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment