Latest News

ഇന്റര്‍നെറ്റ് കോള്‍: ഇന്റര്‍നെറ്റ് കോളിംഗ് ഫോണിലും; സ്‌കൈപ്പിനും വാട്ട്‌സ് ആപ്പിനും തിരിച്ചടി


ഡെല്‍ഹി: [www.malabarflash.com] ഇന്റര്‍നെറ്റ് അധിഷ്ഠിത കോളിംഗ് രംഗത്ത് ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളിയാവുന്ന വാട്‌സ് ആപ്പിനോടും സ്‌കൈപ്പിനോടും മത്സരിക്കാന്‍ ടെലികോം കമ്പനികള്‍. ടെലികോം കമ്പനികള്‍ക്ക് ഇന്‍ര്‍നെറ്റ് അധിഷ്ഠിത വോയ്‌സ്‌കോളിംഗിനുള്ള അനുമതി നല്‍കുന്നതോടെയാണിത്. നിലവിലെ വോയ്‌സ് കോളിംഗിലും വീഡിയോ കോളിംഗിലും ആധിപത്യം പുലര്‍ത്തുന്ന സ്‌കൈപ്പിനും വാട്‌സ് ആപ്പിനും ട്രായിയുടെ നടപടി വെല്ലുവിളിയാവുമെന്നാണ് കരുതുന്നത്. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മ ഈ വിഷയത്തില്‍ അടുത്തയാഴ്ച വിദഗ്ദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വാട്ട്‌സ്ആപ്പും സ്‌കൈപ്പും ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കോളിംഗ് സംവിധാനമുള്ളത് തങ്ങള്‍ക്ക് തിരിച്ചടിയാവുന്നു എന്ന് കാണിച്ച് ടെലികോം സേവനദാതാക്കളുടെ സംഘടന നേരത്തെ പലതവണ ട്രായിയെ സമീപിച്ചിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണമാണ് ട്രായിയുടെ ഭാഗത്തുനിന്നുള്ള നീക്കം. ടെലികോം സേവനദാതാക്കള്‍ ലൈസന്‍സികളായിരിക്കെ അവര്‍ക്ക് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളിംഗിന് ലൈസന്‍സ് നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ വോയ്‌സ് ഓവര്‍ ഐപി വഴി ഈ വോയ്‌സ് കോളിംഗ് സേവനം നല്‍കുന്നത് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് തുല്യമാണെന്നും ആര്‍ എസ് ശര്‍മ്മ പറയുന്നു. ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്‌സ്‌കോളിംഗ് സംവിധാനം വാട്ട്‌സ്ആപ്, സ്‌കൈപ്പ് എന്നിവയെക്കാള്‍ കുറഞ്ഞ വിലയിലുള്ളതാണ്. നേരത്തെ ആ വിഷയത്തില്‍ നടന്നിട്ടുള്ള ചര്‍ച്ച ഇന്ത്യന്‍ ടെലികോം സേവനദാതാക്കള്‍ക്കിടയിലെ ഒന്നാമനായ ഭാരതി എയര്‍ടെല്‍ 2014ല്‍ തുടങ്ങിവെച്ചിരുന്നു. ഇത്തരം ഇന്റര്‍നെറ്റ് കോളുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കണമെന്നാണ് എയര്‍ടെല്‍ മുന്നോട്ടുവച്ച വാദം. നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചകള്‍ക്കിടയിലും ഇന്റര്‍നെറ്റ് കോളുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുകയോ ഇത്തരം സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന് ടെലികോം കമ്പനികള്‍ ട്രായിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.