[www.malabarflash.com] അടുത്ത ജെയിംസ് ബോണ്ട് ആരായിരിക്കും എന്ന ഹോളിവുഡ് ആരാധകരുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും എന്ന് സൂചന. ഹോളിവുഡ് താരം തിയേ ജെയിംസ് പുതിയ ബോണ്ടാകും എന്നാണ് വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.
ജെയിംസ് ബോണ്ട് പരമ്പരകളില്‍ അവസാനം പുറത്ത് വന്ന ചിത്രമായിരുന്ന സെപ്ക്ട്ര. സിനിമയുടെ പ്രചരണ പരിപാടികള്‍ക്കിടെ തന്നെ ഇനിയൊരു ബോണ്ട് ചിത്രത്തിന്‍റെ ഭാഗമാകില്ലെന്ന് ഡാനിയേല്‍ ക്രെയിഗ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഹോളിവുഡ് ഒന്നാകെ പുതിയ ബോണ്ടിനായി കാത്തിരുന്നു.
യുവ താരം തീയോ ജെയിംസ് ജെയിംസ് ബോണ്ടാകുെമന്നാണ് ഹോളിവുഡില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡാമിയന്‍ ലൂയിസ്, ഇദ്രിസ് എല്‍ബ, ടോം ഹാഡി, തുടങ്ങി നിരവധി പേരെ ഈ കഥാപാത്രത്തിലേക്ക് പരിഗണിച്ചിരുന്നു. ഡൈവേര്‍ജെന്‍റ് എന്ന സിനിമ പരമ്പരയിലൂടെയാണ് തീയോ ജെയിംസ് ശ്രദ്ധ നേടുന്നത്.
1962 ഷോണ്‍ കോണറിയില്‍ ആരംഭിച്ച ജെയിസം ബോണ്ട് കഥാപാത്രം ആറ് നടന്മാരിലൂടെ പിന്നിട്ട ശേഷമാകും തീയോ ജെയിംസിലെത്തുക. പിയേഴ്സ് ബ്രോസ്നന്‍ ആണ് ജെയിംസ് ബോണ്ടില്‍ ഏറ്റവും അധികം തിളങ്ങിയ താരം.ജെയിംസ് ബോണ്ട് പരമ്പരകളിലെ 25 ആം ചിത്രത്തിന്‍റെ ജോലികള്‍ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.


No comments:
Post a Comment